Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister P. Prasad

നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ബോ​ണ​സ്: കേ​ന്ദ്രനി​ർ​ദേ​ശം ത​ള്ളു​ന്നു​വെ​ന്നു മ​ന്ത്രി പ്ര​സാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം കേ​​​ര​​​ളം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.

ബോ​​​ണ​​​സി​​​ന്‍റെ കാ​​​ര്യം മാ​​​ത്ര​​​മ​​​ല്ല, ക​​​ത്തി​​​ന​​​ക​​​ത്തു​​​ള്ള പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യി​​​ല്ല. പ​​​ര​​​മാ​​​വ​​​ധി നെ​​​ല്ല് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കേ​​​ണ്ടി​​​ട​​​ത്തു കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ല്​​​പാ​​​ദ​​​നം കൂ​​​ടു​​​ന്നു, ജ​​​ല​​​ചൂ​​​ഷ​​​ണ​​​വും പ​​​രി​​​സ്ഥ​​​തി​​​ക്കു നാ​​​ശ​​​വും സം​​​ഭ​​​വി​​​ക്കു​​​ന്നു എ​​​ന്ന​​​ത​​​ട​​​ക്കം ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും അ​​​ങ്ങേ​​​യ​​​റ്റം അ​​​ബ​​​ദ്ധ​​​ജ​​​ഡി​​​ല​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വെ​​​ള്ളം കൊ​​​ടു​​​ത്തു കൃ​​​ഷി ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം അ​​​പൂ​​​ർ​​​വ​​​മാ​​​യേ കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ള്ളൂ. ഒ​​​രേ​​​ക്ക​​​ർ വ​​​യ​​​ൽ ഏ​​​താ​​​ണ്ട് ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു​​​ല​​​ക്ഷം ലി​​​റ്റ​​​ർ വ​​​രെ വെ​​​ള്ളം സം​​​ഭ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യാ​​​ണു നെ​​​ൽ​​​കൃ​​​ഷി ചെ​​​യ്താ​​​ൽ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ഷി സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​ത്തി​​​ന​​​ക​​​ത്ത് ഇ​​​ത്ത​​​രം ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

കേ​​​ന്ദ്ര തീ​​​രു​​​മാ​​​നം രാ​​​ഷ്ട്രീ​​​യ​​​പ​​​ര​​​മാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. നെ​​​ല്ലി​​​ന് 40 രൂ​​​പ കേ​​​ന്ദ്രം ന​​​ൽ​​​കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. അ​​​ത് ന​​​ൽ​​​കു​​​ന്നി​​​ല്ല എ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഇ​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു കൃ​​​ഷി ന​​​ട​​​ക്കാ​​​ൻ വേ​​​ണ്ടി​​​യ​​​ല്ല, കൃ​​​ഷി മു​​​ട​​​ക്കാ​​​ൻ വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു നീ​​​ക്ക​​​മാ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് കേ​​​ന്ദ്ര കൃ​​​ഷി മ​​​ന്ത്രി​​​യ്ക്കു ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up